Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട്ട് നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു
text_fieldsbookmark_border
പാലക്കാട്: പാലക്കാട് കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. റെനിൽ (40), വിനീഷ് (43), അമൽ (25), സുജിത്ത് (33) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 10.30ഓടെ കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ വിനീഷും റെനിലും കോൺഗ്രസ് മുൻ പഞ്ചയത്തംഗങ്ങളാണ്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും ഇവർ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

