Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമംഗലപുരത്ത് വീണ്ടും...

മംഗലപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം: നാല് പേർ പിടിയിൽ

text_fields
bookmark_border
Four arrested in goonda attack in Mangalapuram
cancel
camera_alt

അ​റ​സ്റ്റി​ലായ പ്ര​തി​ക​ൾ

മം​ഗ​ല​പു​രം: മം​ഗ​ല​പു​ര​ത്ത് ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് വെ​ട്ടേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല്​ പ്ര​തി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മം​ഗ​ല​പു​രം സ്വ​ദേ​ശി​ക​ളാ​യ കു​ട്ട​ൻ എ​ന്ന ഷെ​ഹി​ൻ (23), അ​ഭി​ലാ​ഷ് (36), സൂ​ര്യ​കു​മാ​ർ (21), തോ​ന്ന​യ്ക്ക​ൽ സ്വ​ദേ​ശി ഗോ​കു​ൽ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തെ​പ്പ​റ്റി ​െപാ​ലീ​സ് പ​റ​യു​ന്ന​ത്: വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ് മ​ണി​ക്ക് ​മു​രു​ക്കും​പു​ഴ മു​ണ്ട​യ്ക്ക​ൽ പ​ണി​ക്ക​ൻ​വി​ള​യി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ​കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നി​ടെ സ്ഥ​ല​വാ​സി​ക​ളാ​യ സു​ധി, കി​ച്ചു എ​ന്നി​വ​ർ ഷെ​ഹി​നു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് ഷെ​ഹി​ൻ സു​ധി​യെ മ​ർ​ദി​ച്ച​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു വാ​ക്കേ​റ്റം.

തു​ട​ർ​ന്ന് ഷെ​ഹി​ൻ കൂ​ട്ടാ​ളി​ക​ളെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ നാ​ലം​ഗ സം​ഘം സു​ധി​യെ​യും കി​ച്ചു​വി​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. സു​ധി​ക്ക് മു​ഖ​ത്തും കൈ​ക​ളി​ലും വെ​ട്ടേ​റ്റു. കി​ച്ചു​വി​ന് കാ​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്. പ​രി​ക്കേ​റ്റ സു​ധി​യും കി​ച്ചു​വും ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ മം​ഗ​ല​പു​രം ​െപാ​ലീ​സ് നാ​ലു​പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. അ​റ​സ്റ്റി​ലാ​യ ഷെ​ഹി​ൻ, അ​ഭി​ലാ​ഷ്, സൂ​ര്യ​കു​മാ​ർ എ​ന്നി​വ​ർ പാ​ലോ​ട്, പോ​ത്ത​ൻ​കോ​ട്, മം​ഗ​ല​പു​രം കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Goonda attack
News Summary - Four arrested in goonda attack in Mangalapuram
Next Story