Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.​ഡി.​എം.​എയുമായി...

എം.​ഡി.​എം.​എയുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ എക്‌സൈസ്​ പിടിയില്‍

text_fields
bookmark_border
എം.​ഡി.​എം.​എയുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ എക്‌സൈസ്​ പിടിയില്‍
cancel
camera_alt

പി​ടി​യി​ലാ​യ പ്രതികൾ

ക​രു​നാ​ഗ​പ്പ​ള്ളി: മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി ഉ​ള്‍പ്പെ​ടെ നാ​ലു​പേ​ര്‍ എ​ക്‌​സൈ​സ് പി​ടി​യി​ല്‍. ക്ലാ​പ്പ​ന സ്വ​ദേ​ശി​യാ​യ യു​വ​തി, മ​ല​പ്പു​റം പെ​രി​ന്ത​ല്‍മ​ണ്ണ ഉ​ച്ചാ​ര​ക്ക​ട​വ് ആ​ണി​ക്ക​ല്ലി​ങ്ങ​ല്‍ വീ​ട്ടി​ല്‍ എ.​കെ. ര​ജി​ത് (26), അ​ങ്ങാ​ടി​പ്പു​റം ത​റ​യി​ല്‍ വീ​ട്ടി​ല്‍ നി​ഷാ​ദ് (27), ചേ​രാ​റ്റു​കു​ഴി​യി​ല്‍ കു​ഴി​മാ​ട്ടി​ല്‍ ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ സ​ല്‍മാ​ന്‍ മു​ഹ​മ്മ​ദ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ(​മി​ഥ​ലി​ന്‍ ഡ​യോ​ക്‌​സി മെ​ത്താ​ഫി​റ്റ​മി​ന്‍)​യു​മാ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ബീ​ച്ചു​ക​ള്‍, ഹാ​ര്‍ബ​റു​ക​ള്‍, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍, റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ക്‌​സൈ​സ് ഷാ​ഡോ സം​ഘം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ബീ​ച്ചി​ല്‍ ക​ണ്ട സം​ഘ​ത്തെ എ​ക്‌​സൈ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രി​ല്‍നി​ന്ന്​ 410 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​താ​യും എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍ പി.​എ​ല്‍. വി​ജി​ലാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍ എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ പി.​വി. ഹ​രി​കൃ​ഷ്ണ​ന്‍, എ​സ്. കി​ഷോ​ര്‍, ര​ജി​ത് കെ. ​പി​ള്ള, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ജി. ​ട്രീ​സ, റാ​സ്​​മി​യ, സീ​നി​യ​ര്‍ എ​ക്‌​സൈ​സ്‌ ഡ്രൈ​വ​ര്‍ മ​നാ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ എ​ക്‌​സൈ​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karunagappallymdmadrug case
News Summary - Four arrested for possession of deadly drugs
Next Story