Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവും ഹഷീഷ് ഓയിലുമായി നാലുപേർ പിടിയിൽ
text_fieldsbookmark_border
അബ്രാർ, അതുൽ, ഷാനു, വിഷ്ണു
ആലപ്പുഴ: കെ9 സ്ക്വാഡും ലഹരിവിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ നാലു യുവാക്കളിൽനിന്ന് കഞ്ചാവും ഹഷീഷ് ഓയിലും പിടികൂടി. ആഡംബര ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപനയും മറ്റ് ക്രിമിനൽ പ്രവർത്തികളും നടത്തിവന്നിരുന്നവരെയാണ് പിടികൂടിയത്. മണ്ണഞ്ചേരി തെക്കേ വെളിയിൽ ഷാനു (19), മണ്ണഞ്ചേരിയിൽ ഐ.ടി. സി കോളനിയിൽ പുതുവൽവേളി വീട്ടിൽ അബ്രാർ (18) പാതിരപ്പള്ളി വെളിയിൽ വീട്ടിൽ അതുൽ (18), മണ്ണഞ്ചേരി കാട്ടുങ്കൽ വേളി വിഷ്ണു (18) എന്നിവരാണ് പിടിയിലായത്.
Next Story

