അമിതവേഗം ചോദ്യംചെയ്ത യുവാവിനെ ആക്രമിച്ച നാലംഗ സംഘം പിടിയിൽ
text_fieldsഅജിത്ത്, അരുൺ, അശ്വനികുമാര്, സുജിത്ത്
വള്ളികുന്നം: അമിതവേഗം ചോദ്യം ചെയ്ത യുവാവിനെ പിന്തുടർന്ന് എത്തി ആക്രമിച്ച നാലംഗ സംഘം പിടിയിൽ. വള്ളികുന്നം കടുവിനാല് പേരക്കത്തറയില് സുജിത്ത് (22), സഹോദരന് അജിത്ത് (20), കടുവിനാല് അമ്പിളി ഭവനത്തില് അശ്വനികുമാര് (25), പാവുമ്പ വടക്കുമുറിയില് പ്രസന്ന ഭവനത്തില് അരുണ് (26) എന്നിവരാണ് പൊലീസ് പിടിയിലായത്.
പാവുമ്പ ശരത് ഭവനില് ശരത്തിനെയാണ് കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തടയാൻ ശ്രമിച്ച മാതാവിനും ബന്ധുവിനും മർദനമേറ്റു. 22ന് രാത്രി 11.45നായിരുന്നു സംഭവം. വീടിന് മുന്നിലൂടെ അമിതവേഗത്തില് ബൈക്കില് പോയത് ചോദ്യം ചെയ്തതായിരുന്നു കാരണം. ആക്രമണത്തിൽ വീടിനും നാശം സംഭവിച്ചിരുന്നു. ഒളിവില് പോയ പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

