യുവാവിനെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ജോനിഷ്, ജിജിൻ, മിഥുൻ, ദിൽകുഷ്
പറവൂർ: യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ നാലുപേർ അറസ്റ്റിലായി. മൂത്തകുന്നം തുരുത്തിപ്പുറം ഒളിപറമ്പിൽ വീട്ടിൽ ജോനിഷ് (36), വടക്കേക്കര കുഞ്ഞിത്തൈ കിഴക്കിനിപുര വീട്ടിൽ ജിജിൻ (35), കുഞ്ഞിത്തൈ കപ്പുങ്കൽ വീട്ടിൽ മിഥുൻ (32), കുഞ്ഞിത്തൈ തൊഴുത്തിപ്പറമ്പിൽ വീട്ടിൽ ദിൽകുഷ് (33) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മാക്കപ്പറമ്പിൽ സുനിൽകുമാറിനാണ് (38) പരിക്കേറ്റത്. പ്രതികളുടെ സുഹൃത്തിനെ സുനിൽകുമാർ ഉപദ്രവിച്ച കേസിൽ കോടതി വെറുതെ വിട്ടതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പറയുന്നു.
ചൊവ്വാഴ്ച രാവിലെ സ്കൂട്ടർ മുനമ്പം കവലയിൽ പ്രതികൾ തടഞ്ഞുനിർത്തിയ ശേഷം ഇടിക്കട്ടകൊണ്ട് മർദിക്കുകയായിരുന്നു. വടക്കേക്കര എസ്.ഐ സുരേന്ദ്രൻ, എ.എസ്.ഐമാരായ ഹരി, സുധി, സി.പി.ഒ രാഹുൽ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.