ബാർ ഹോട്ടലിൽ അതിക്രമം; നാലുപേർ അറസ്റ്റിൽ
text_fieldsഹാരിസ്, അഖിൽനാസ്, താഹിർ, സുഹൈൽ
കയ്പമംഗലം: മൂന്നുപീടികയിലെ ബാർ ഹോട്ടലിൽ അതിക്രമം നടത്തുകയും ജീവനക്കാരെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയും ബാറിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ നാല് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കുരിക്കുഴി സ്വദേശി തിണ്ടിക്കൽ വീട്ടിൽ ഹാരിസ് (31), ആശാരിക്കയറ്റം സ്വദേശി വൈപ്പിപ്പാടത്ത് വീട്ടിൽ അഖിൽ നാസ് (24), കുരിക്കുഴി സ്വദേശി ഇറച്ചിത്തൊടി വീട്ടിൽ താഹിർ (35), അറവുശാല സ്വദേശി തേപറമ്പിൽ വീട്ടിൽ സുഹൈൽ (27) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബാറിൽ മദ്യപിച്ചുകൊണ്ടിരുന്നവരെ പ്രതികൾ ശല്യം ചെയ്തപ്പോൾ ശല്യം ചെയ്യരുതെന്ന് ബാർ മാനേജർ പ്രതികളോട് ആവശ്യപ്പെട്ടു. തുടർന്ന് പ്രതികൾ മാനേജരേയും, വെയിറ്ററെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
തുടർന്ന് ഒന്നാം പ്രതിയായ ഹാരിസ് ബാറിലുണ്ടായിരുന്ന ഗ്ലാസുകൾ തകർക്കുകയും നാശനഷ്ടം വരുത്തുകയും ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. അറസ്റ്റിലായ ഹാരിസ് വിവിധ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അഖിൽ നാസ് മൂന്ന് ക്രിമിനൽ കേസുകളിലും പ്രതിയാണ്. കയ്പമംഗലം പൊലീസ് സബ് ഇൻസ്പെക്ടർമാരായ ടി. ജയകുമാർ, അവിനാഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രജിത്ത്, സി.പി.ഒമാരായ ആന്റണി, വിശാഖ് കൃഷ്ണ, വിപിൻദാസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

