എം.ഡി.എം.എ കേസിൽ നാല് പ്രതികൾക്ക് 20 വർഷം കഠിന തടവ്
text_fieldsഅച്ചു, ജിബിൻ, ആതിര മോൾ, സിന്ധു
കൊല്ലങ്കോട്: എം.ഡി.എം.എ കൈവശം വെച്ച കേസിൽ നാല് പ്രതികൾക്ക് 20 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും. കൊല്ലം സ്വദേശികളായ പെരിനാട് ചന്ദനതോപ്പ് ഇവട്ടം രഞ്ചു മന്ദിരത്തിൽ അച്ചു (31), പേരൂർ ടി.കെ.എം.സി തെറ്റിച്ചിറ ഗിരിജ മന്ദിരത്തിൽ ജിബിൻ (32), ഇടുക്കി മുരിക്കാശേരി ചരളക്കാനം ചെരുവിൽ വീട് ആതിര മോൾ (27), എറണാകുളം പച്ചാളം സഫർ ഹാഷ്മി ലൈൻ ഓർക്കിഡ് ഇന്റർനാഷനൽ അപ്പാർട്ട്മെന്റിൽ സന്ധു (30) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പിഴയട ച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവും അനുഭവിക്കണമെന്ന് പാലക്കാട് അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി ടോമി വർ ഗീസ് വിധിച്ചു.
രണ്ടാം പ്രതി കൊല്ലം സ്വദേശി പേരൂർ ടി. കെ.എം.സി കരിക്കോട് ഗായത്രിഭവനിൽ ശരത് രാജ് അന്വേഷണത്തിനിടെ ഒളിവിൽ പോയിരുന്നു. അന്നത്തെ കൊല്ലങ്കോട് സബ് ഇൻസ്പെക്ടർ സി.ബി. മധു, ഇൻസ്പെക്ടർ എ. വിപിൻദാസ് എന്നിവരാണ് കുറ്റ പത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർ കെ.എ. ഷാജു, എസ്.പി.ഒ ജിജോ, ബിനു എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

