ഓൺലൈനിൽ ലൈംഗിക അതിക്രമം: ബ്രിട്ടീഷ് അധ്യാപകന് 12 വർഷം തടവ്
text_fieldsലണ്ടൻ: ഓൺലൈനായി ഇന്ത്യയിലെ കുട്ടികളെ ലൈംഗിക അതിക്രമങ്ങൾക്കിരയാക്കിയ സംഭവത്തിൽ ബ്രിട്ടനിൽ അധ്യാപകന് 12 വർഷം തടവ്. ലണ്ടനിലെ പ്രൈമറി സ്കൂൾ ഉപമേധാവിയായിരുന്ന 35കാരനായ മാത്യു സ്മിത്തിനെയാണ് ജയിലിലടച്ചത്. എട്ടും 10ഉം വയസ്സു മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ കാമറയിൽ പകർത്തി ‘ഡാർക് വെബ്’ വഴി മറ്റുള്ളവർക്ക് വിൽപന നടത്തിയെന്നാണ് കേസ്.
കുഞ്ഞുമക്കളെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുവന്ന് ലൈംഗിക പീഡനത്തിരയാക്കാൻ ആളുകളെ പ്രേരിപ്പിച്ചെന്നും അതിന് ലക്ഷങ്ങൾ പ്രതിഫലമായി നൽകിയെന്നും കണ്ടെത്തി. 2022 നവംബറിൽ ഇന്ത്യയിലെ ഒരു കുട്ടിയുമായി ഡാർക് വെബ് വഴി സംസാരിക്കുന്നതിനിടെ ബ്രിട്ടനിലെ ദേശീയ കുറ്റാന്വേഷണ ഏജൻസി ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കമ്പ്യൂട്ടറുകളിൽനിന്ന് 1,20,000 ബാലപീഡന ചിത്രങ്ങൾ കണ്ടെത്തി.
പ്രോസിക്യൂഷൻ ഉന്നയിച്ച 17 കുറ്റങ്ങൾ ഇയാൾ സമ്മതിച്ചു. നേരത്തെ ഇന്ത്യയിൽ വർഷങ്ങളോളം താമസിച്ചിട്ടുണ്ട്. അഗതി മന്ദിരങ്ങളിലും എൻ.ജി.ഒകൾക്കൊപ്പവും പ്രവർത്തിച്ച് ലണ്ടനിലെത്തിയ ശേഷമാണ് അവിടെ പ്രാഥമിക വിദ്യാലയത്തിൽ ജോലി നോക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

