Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്ഥാപന ഉടമയുടെ...

സ്ഥാപന ഉടമയുടെ പ്രമാണങ്ങൾ മോഷ്ടിച്ച മുൻ മാനേജറും കൂട്ടാളിയും പിടിയിൽ

text_fields
bookmark_border
jobi -praveen
cancel
camera_alt

ജോ​ബി​യും പ്ര​വീ​ണും

ക​ട്ട​പ്പ​ന: സ്ഥാ​പ​ന ഉ​ട​മ​യു​ടെ വ​സ്തു​ക്ക​ളു​ടെ ആ​ധാ​ര​ങ്ങ​ളും ചെ​ക്ക് ലീ​ഫു​ക​ളും മോ​ഷ്ടി​ച്ച മു​ൻ മാ​നേ​ജ​റും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ. ക​ട്ട​പ്പ​ന അ​ൽ​ഫോ​ൻ​സ ട്രാ​വ​ൽ​സ് ഉ​ട​മ പ​ടി​ക​ര ജോ​സ​ഫ് വ​ർ​ക്കി​യു​ടെ പ​രാ​തി​യി​ൽ ക​ട്ട​പ്പ​ന ഇ​ല​വ​ൻ​കു​ന്നി​ൽ വീ​ട്ടി​ൽ ജോ​ബി (30), കൂ​ട്ടാ​ളി തൂ​ക്കു​പാ​ലം മേ​ലാ​ട്ട് വീ​ട്ടി​ൽ പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സ്ഥാ​പ​ന​ത്തി​ൽ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ജോ​ബി, ജോ​സ​ഫി​ന്‍റെ കോ​ടി​ക​ൾ വി​ല​വ​രു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ ആ​ധാ​ര​ങ്ങ​ളും ചെ​ക്ക് ലീ​ഫു​ക​ളും ഉ​ൾ​പ്പെ​ടെ മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യി വ​ൻ​തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഡി​വൈ.​എ​സ്.​പി വി.​എ. നി​ഷാ​ദ്മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ വി​ശാ​ൽ ജോ​ൺ​സ​ൺ, എ​സ്.​ഐ​മാ​രാ​യ സ​ജി​മോ​ൻ ജോ​സ​ഫ്, ഷം​സു​ദ്ദീ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഷി​ബു, പി.​ജെ. സി​നോ​ജ്, ജോ​ബി​ൻ ജോ​സ്, സി.​പി.​ഒ വി.​കെ. അ​നീ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ പ്ര​വീ​ൺ മു​മ്പ്​ പു​ളി​യ​ന്മ​ല​യി​ലെ ഏ​ല​ക്ക സ്റ്റോ​ർ ജീ​വ​ന​ക്കാ​ര​നെ കെ​ട്ടി​യി​ട്ട് ഏ​ല​ക്ക മോ​ഷ്ടി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്. ഇ​ട​പാ​ടു​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് ര​ണ്ട​ര​വ​ര്‍ഷം മു​മ്പ് ജോ​ബി​യെ ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്ന​താ​യി ജോ​സ​ഫ് വ​ർ​ക്കി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:documentsTheft News
News Summary - Former manager and accomplice arrested for stealing company owner's documents
Next Story