Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുൻ ഐ.എസ്.ആർ.ഒ...

മുൻ ഐ.എസ്.ആർ.ഒ ജീവനക്കാരൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

text_fields
bookmark_border
Representation Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ബംഗളൂരു: ഐ.എസ്.ആർ.ഒയിൽ നിന്ന് വിരമിച്ച ജീവനക്കാരൻ ബുധനാഴ്ച വീട്ടിൽ ഭാര്യയെ ടവ്വൽ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രതിയായ നാഗേശ്വർ റാവുവിനെ (65) അവലഹള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. റാവു വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

ഭാര്യയെ കൊലപ്പെടുത്തിയശേഷം ജീവിതം അവസാനിപ്പിക്കാൻ റാവു ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഭാര്യ സന്ധ്യ ശ്രീയെ ആക്രമിച്ചതിനുശേഷവും റാവു സ്ഥലത്ത് തന്നെ തുടരുകയായിരുന്നു. പിന്നീട് അദ്ദേഹം ഒരു പരിചയക്കാരനെ ബന്ധപ്പെടുകയും അയാൾ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

പൊലീസ് സംഘം വീട്ടിലെത്തി റാവുവിനെ കസ്റ്റഡിയിലെടുത്തുവെന്ന് ഡി.വൈ.എസ്.പി (വൈറ്റ്ഫീൽഡ്) സൈദുലു അദാവത് പറഞ്ഞു. സംഭവത്തെക്കുറിച്ച് യു.എസിലുള്ള ദമ്പതികളുടെ മകളെ അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskilled wifeISRO employees
News Summary - Former ISRO employee strangles wife to death
Next Story