Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Vinod Kambli
cancel
Homechevron_rightNewschevron_rightCrimechevron_rightസൈബർ തട്ടിപ്പിന്​...

സൈബർ തട്ടിപ്പിന്​ ഇരയായി മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം; പൊലീസിന്‍റെ ഇടപെടലിൽ പണം തിരികെകിട്ടി

text_fields
bookmark_border

മുംബൈ: സൈബർ തട്ടിപ്പിന്​ ഇരയായി മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം വിനോദ്​ കാംബ്ലി. സ്വകാര്യ ബാങ്ക്​ എക്​സിക്യൂട്ടീവ്​ എന്ന വ്യാ​േജന ഫോൺ വിളിച്ച്​ പണം തട്ടുകയായിരുന്നു.

നോ യുവർ കസ്റ്റമർ വിവരങ്ങൾ അപ്​ഡേറ്റ്​ ചെയ്യാനെന്ന പേരിൽ വിളിച്ച അജ്ഞാതൻ കാംബ്ലിയുടെ അക്കൗണ്ടിൽനിന്ന്​ 1.14ലക്ഷം രൂപ പിൻവലിച്ചു. ഡിസംബർ മൂന്നിന്​ കാംബ്ലി പരാതിയുമായി ബന്ദ്ര പൊലീസിനെ സമീപിച്ചതോടെയാണ്​ തട്ടിപ്പ്​ വിവരം പുറത്തറിയുന്നത്​.

ബാങ്കിന്‍റെ സഹായത്തോടെ ബന്ദ്ര ​െപാലീസ്​ പണം കാംബ്ലിയുടെ അക്കൗണ്ടിലേക്ക്​ തന്നെ തിരിച്ചുനിക്ഷേപിച്ചു.

ഒരു സ്വകാര്യ ബാങ്കിന്‍റെ എക്​സിക്യൂട്ടിവെന്ന പേരിൽ വിളിച്ച വ്യക്തി കാംബ്ലയുടെ കെ.വൈ.സി അപ്​​േഡറ്റ്​ ചെയ്യാനെന്ന പേരിൽ ബാങ്കിങ്​ വിവരങ്ങൾ ചോദിച്ചറിഞ്ഞതായി പരാതിയിൽ പറയുന്നു. കെ.വൈ.സി അപ്​​േഡറ്റ്​ ചെയ്​തി​ല്ലെങ്കിൽ കാർഡ്​ നിർജീവമാകുമെന്ന്​ എക്​സിക്യൂട്ടീവ്​ കാംബ്ലിയെ അറിയിച്ചു. കൂടാതെ കെ.വൈ.സി അപ്​​േഡറ്റ്​ ചെയ്യാനായി 'എനി ഡെസ്​ക്​'(Any Desk) ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതോടെ കാംബ്ലിയുടെ ഡിവൈസിൽ പ്രവേശിച്ച അജ്ഞാതൻ അക്കൗണ്ടിൽനിന്ന്​ വിവിധ ഇടപാടുകൾ നടത്തുകയായിരുന്നു. 1.14 ലക്ഷം രൂപയാണ്​ ​മറ്റൊരു അക്കൗണ്ടിലേക്ക്​ മാറ്റിയത്​.

തട്ടിപ്പിന്​ ഇരയായെന്ന്​ മനസിലായതോടെ കാംബ്ലി ബാങ്ക്​ അധികൃതരെയും പൊലീസിനെയും ചാ​ർ​േട്ടർഡ്​ അക്കൗണ്ടന്‍റിനെയും വിവരം അറിയിച്ചു. തട്ടിപ്പ്​ തിരിച്ചറിഞ്ഞതോടെ പൊലീസ്​ നിർദേശ പ്രകാരം ബാങ്ക്​ കാംബ്ലിയുടെ അക്കൗണ്ടിലേക്ക്​ തന്നെ പണം തിരിച്ച്​ നിക്ഷേപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online fraudVinod Kamblicyber crime
News Summary - Former India cricketer loses Rs 1 lakh in online fraud police recover amount
Next Story