മുൻ ബി.എസ്.പി എംഎൽഎക്ക് ജീവപര്യന്തം; 31വർഷം മുമ്പ് സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ
text_fieldsഛോട്ടേ സിങ് ചൗഹാൻ
യു.പി: സഹോദരൻമാരെ കൊലപ്പെടുത്തിയ കേസിൽ മുൻ ബിഎസ്.പി എം.എൽ.എ ഛോട്ടേ സിങ് ചൗഹാനാണ് കീഴടങ്ങിയത്. എം.പി എംഎൽഎ കോടതിയിൽ ജസ്റ്റിസ് ഭാരതേന്ദു സിങ് മുൻ എംഎൽഎ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷവിധിക്കുകയുമായിരുന്നു. കോടതി പരിസരത്ത്
രാഷ്ട്രീയപ്രവർത്തകരും അനുയായികളും കൂട്ടംകൂടിയതിനാൽ പൊലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. 1994 മേയ് 30 ന് ബിനോറബേദ് ഗ്രാമത്തിൽ ഗ്രാമത്തലവനായുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഹോദരൻ രാജ്കുമാറിനെയും ജഗദീഷ് ശരണിനെയും വെടിവെച്ച് കൊല്ലുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ കൂട്ടുപ്രതികളേയും അറസ്റ്റ് ചെയ്തു.
1997 ൽ ജില്ല കോടതിയിൽ കേസിന്റെ വാദം തുടരവെ ജാമ്യത്തിലിറങ്ങിയ ഛോട്ടേ സിങ് 2007 ൽ ബി.എസ്.പി സീറ്റിൽ തെരഞ്ഞെടുപ്പിൽ മൽസരിക്കുകയും കൽപി നിയമസഭാമണ്ഡലത്തിൽനിന്ന് എം.എൽ.എയാവുകയും ചെയ്തു. ഹൈകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെത്തുടർന്ന്, ഛോട്ടേ സിങ്ങിന്റെ കേസ് സംസ്ഥാന സർക്കാർ പിൻവലിച്ചു.
2005 മേയ് 19ന് അഡീഷനൽ സെഷൻസ് കോടതി ഛോട്ടേ സിങ്ങിന്റെ ഫയൽ അവസാനിപ്പിച്ചു. ഇതിനുശേഷം, വാദി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 2024 ഏപ്രിൽ 24ന്, എംപി-എംഎൽഎ കോടതിയോട് വാദം കേൾക്കാൻ സർക്കാറിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. തുടർന്ന് ഛോട്ടാസിങ് ഒളിവിൽ പോകുയായിരുന്നു.
തന്റെ സമൂഹമാധ്യമ പേജിൽ തന്നെ രാഷ്ട്രീയ പ്രതിയോഗികൾ കേസിൽ കുടുക്കിയതാണെന്നും താൻ ശക്തമായി തിരിച്ചുവരുമെന്നും ജനങ്ങൾക്ക് തന്നെ അറിയാമെന്നും കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

