പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച കേസ്; മുൻ ബി.എസ്.എഫ് ജവാനും സെക്രട്ടേറിയറ്റ് അണ്ടർ സെക്രട്ടറിയും അറസ്റ്റിൽ
text_fieldsപൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ
കല്ലമ്പലം: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ മുൻ ബി.എസ്.എഫ് ജവാനും സെക്രട്ടേറിയറ്റ് അണ്ടർ സെക്രട്ടറിയും അറസ്റ്റിലായി. പള്ളിക്കൽ സ്വദേശി വിനോദ് എസ്. പിള്ള (47), കിളിമാനൂർ സ്വദേശി സുരേഷ് ബാബു (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പള്ളിക്കൽ സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധനക്കിടെയാണ് സംഭവം. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ പള്ളിക്കൽ എസ്.എച്ച്.ഒയും സി.പി.ഒ അനീഷും പട്രോളിങ് ഡ്യൂട്ടിയിലിരിക്കെ ഊന്നൻകല്ല് ഭാഗത്ത് അപകടകരമായ രീതിയിലും അമിതവേഗത്തിലുമായി എത്തിയ കാർ കൈകാണിച്ചു. ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ട് പോയി.
അൽപദൂരം പിന്നിട്ടപ്പോൾ പെട്രോൾ തീർന്നതിനെ തുടർന്ന് വാഹനം നിന്നു. പൊലീസ് എത്തിയപ്പോൾ പ്രതികൾ അസഭ്യം പറയുകയും ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. എസ്.എച്ച്.ഒയെ പിടിച്ചുതള്ളുകയും വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

