Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമ​റ​ന്നു​വെ​ച്ച...

മ​റ​ന്നു​വെ​ച്ച ബാ​ഗ്​മോ​ഷ്ടി​ച്ചു; പി​ടി​കൂ​ടി അ​ജ്​​മാ​ൻ പൊ​ലീ​സ്

text_fields
bookmark_border
Bag Theft in UAE
cancel
camera_alt

Representational Image

​ അ​ജ്​​മാ​ൻ: കാ​റി​ന്​ മു​ക​ളി​ൽ ഉ​ട​മ​സ്ഥ​ൻ മ​റ​ന്നു​വെ​ച്ച പ​ണ​മ​ട​ങ്ങി​യ ബാ​ഗ്​ മോ​ഷ്ടി​ച്ച​യാ​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടി അ​ജ്​​മാ​ൻ പൊ​ലീ​സ്. ഒ​ന്നേ​കാ​ൽ ല​ക്ഷം ദി​ർ​ഹം അ​ട​ങ്ങി​യ ബാ​ഗാ​ണ്​ പൊ​ലീ​സി​ന്‍റെ ദ്രു​ത​ഗ​തി​യി​ലു​ള്ള ഇ​ട​പെ​ട​ലി​ലൂ​ടെ ഉ​ട​മ​സ്ഥ​ന്​ തി​രി​കെ ല​ഭി​ച്ച​ത്. ജോ​ലി​സ്ഥ​ല​ത്തു നി​ന്നെ​ത്തി​യ യു​വാ​വ്​ റാ​ശി​ദി​യ​യി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ ഫ്ലാ​റ്റി​ന്‍റെ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ലെ കാ​റി​ന്​ മു​ക​ളി​ൽ​ പ​ണ​മ​ട​ങ്ങി​യ ബാ​ഗ്​ മ​റ​ന്നു​വെ​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം കാ​റി​ന്​ തൊ​ട്ട​ടു​ത്ത്​ നി​ർ​ത്തി​യി​ട്ട കാ​റി​ന്​ മു​ക​ളി​ലാ​യി​രു​ന്നു​ ബാ​ഗ്​ വെ​ച്ചി​രു​ന്ന​ത്.

അ​പാ​ർ​ട്ട്​​മെ​ന്‍റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ ബാ​ഗ്​ മ​റ​ന്നു​വെ​ച്ച കാ​ര്യം ഓ​ർ​ത്ത​ത്​. ഉ​ട​ൻ താ​ഴേ എ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ബാ​ഗ്​ ക​​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ മോ​ഷ​ണം പോ​യ​താ​യി കാ​ണി​ച്ച്​ ഇ​ദ്ദേ​ഹം അ​ജ്​​മാ​ൻ പൊ​ലീ​സി​ൽ​ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ അ​​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലീ​സ്​ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ബാ​ഗ്​ മോ​ഷ്ടി​ച്ച​യാ​ളെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഫ്ലാ​റ്റി​ൽ​നി​ന്ന്​ പൊ​ലീ​സ്​ ബാ​ഗ്​ ക​ണ്ടെ​ത്തി. ചോ​ദ്യം​ചെ​യ്യ​ലി​ൽ മോ​ഷ്ടി​ച്ച​താ​ണെ​ന്ന്​ പ്ര​തി സ​മ്മ​തി​ച്ച​താ​യും ​പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAjman PoliceArrestedBag stolen
News Summary - Forgotten bag stolen; Arrested by Ajman Police
Next Story