Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദേശ വനിതയെ മദ്യം...

വിദേശ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
വിദേശ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ
cancel

കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ചെറിയഴിക്കൽ പന്നിശ്ശേരിൽ നിഖിൽ, ചെറിയഴിക്കൽ അരയശേരിൽ ജയൻ എന്നിവരാണ് പിടിയിലായത്. വള്ളിക്കാവ് അമൃതപുരിയിലേക്ക് വന്ന അമേരിക്കക്കാരിയായ 44കാരിയാണ് പീഡനത്തിനിരയായത്. മദ്യം നൽകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം.

രണ്ടു ​​ദിവസം മുമ്പാണ് സംഭവം. അമൃതപുരി ആശ്രമത്തിനടുത്തുള്ള ബീച്ചിൽ ഇരുന്ന യുവതിയുമായി ഇവർ ചങ്ങാത്തം നടിച്ച് ഒപ്പം കൂടുകയായിരുന്നു. തുടർന്ന് മദ്യം നൽകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചു. അമിതമായി മ​ദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തെ കുറിച്ച് യുവതി ആശ്രമത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual HarassmentForeign woman
News Summary - Foreign woman molested; Two arrested
Next Story