വിദേശമദ്യം കടത്ത്; മൂന്നുപേർ പിടിയിൽ
text_fieldsസുരേഷ് കുമാർ, പ്രമോദ്, അബ്ദുൽ ഹക്കീം
ചെർപ്പുളശ്ശേരി: ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചെർപ്പുളശ്ശേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മദ്യവുമായി മൂന്നുപേർ പിടിയിലായി. ഇവർ സഞ്ചരിച്ചിരുന്ന കാറുകളും പിടികൂടി. കാറിൽ 600 കുപ്പികളിലായി 268 ലിറ്റർ വിദേശനിർമിത മദ്യവും കണ്ടെടുത്തു. ചെർപ്പുളശ്ശേരി സ്വദേശികളായ കാഞ്ഞിരത്തിങ്ങൽ സുരേഷ് ബാബു (42), ചീനിപറമ്പിൽ പ്രമോദ് (42), പൊന്നാനി വളപ്പിൽ വീട്ടിൽ അബ്ദുൽ ഹക്കീം (19) എന്നിവരാണ് പിടിയിലായത്. മാഹിയിൽനിന്ന് എത്തിച്ചതാണ് മദ്യം എന്ന് പ്രതികൾ സമ്മതിച്ചു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ ടി. ശശികുമാർ, എസ്.ഐ ബിനു മോഹൻ, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർ സുധ, സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജലീൽ, എ.എസ്.ഐ ജോസഫ്, എസ്.സി.പി.ഒ സജി, ഷാഫി, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ്, അനീസ്, സുഭാഷ്, ഷെമീർ എന്നിവരാണ് പരിശോധന നടത്തിയത്.

