Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകളി തോറ്റു;​ യു.പിയിൽ...

കളി തോറ്റു;​ യു.പിയിൽ അണ്ടർ 11 ഫുട്​ബാൾ ടീം അംഗങ്ങൾ​ക്ക്​ കോച്ചിന്‍റെ ക്രൂരമർദനം

text_fields
bookmark_border
varanasi football players beaten up
cancel

വാരാണസി: കളി തോറ്റതിന്​ അണ്ടർ 11 ഫുട്​ബാൾ ടീം അംഗങ്ങളെ ക്രൂരമായി മർദിച്ച്​ പരിശീലകൻ. വിവേക്​ സിങ്​ മിനി സ്​റ്റേഡിയത്തിലായിരുന്നു കുട്ടികൾ ഫുട്​ബാൾ കളിച്ചുകൊണ്ടിരുന്നത്​. ബനാറസ്​ ഹിന്ദു സർവകലാശാല ക്യാമ്പസിൽ വെള്ളിയാഴ്ച നടന്ന ടൂർണമെന്‍റിൽ പ​ങ്കെടുത്ത ടീം പരാജയപ്പെട്ടു.

'തിരിച്ചു വന്നതിന്​ പിന്നാലെ ഡൽഹിക്കാരനായ കോച്ച്​ മുഹമ്മദ്​ ശദാബ്​​ എന്നെയും രണ്ട്​ സഹതാരങ്ങളെയും മുറയിൽ പൂട്ടിയിട്ട്​ വടിയും ബെൽട്ടും ചെരിപ്പും ഉപയോഗിച്ച്​ മാരകമായി മർദിച്ചു'-താരങ്ങളിൽ ഒരാൾ പ്രതികരിച്ചു.

വീട്ടിലെത്തിയ കുട്ടികൾ മാതാപിതാക്കളോട്​ ക്രൂരത വിവരിക്കുകയായിരുന്നു. വെള്ളിയാഴ്​ച രാത്രി തന്നെ ശിവ്​പൂർ പൊലീസ്​ സ്​റ്റേഷനിലെത്തി മാതാപിതാക്കൾ പരാതി നൽകി. കോച്ചിനെതിരെ ഐ.പി.സി 342, 504, 506 വകുപ്പുകൾ പ്രകാരം കേസ്​ രജിസ്റ്റർ ചെയ്തതായി പൊലീസ്​ ഉദ്യോഗസ്ഥൻ ഗൗതം അറിയിച്ചു. പ്രതിയായ കോച്ച്​ ശദാബ്​ ഒളിവിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beaten upfootball teamUttar Pradesh
News Summary - for losing match Under-11 football team players brutally beaten up by coach
Next Story