Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഫുട്ബാൾ പരിശീലകൻ...

ഫുട്ബാൾ പരിശീലകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

text_fields
bookmark_border
ഫുട്ബാൾ പരിശീലകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ
cancel

പെരുമ്പടപ്പ്: വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ഫുട്ബാൾ പരിശീലകൻ വീണ്ടും അറസ്റ്റിലായി. മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസാണ് (26) പോക്സോ കേസിൽ അറസ്റ്റിലായത്. വിദ്യാർഥിനിയുടെ മൊഴിയിലാണ് നിബ്രാസിനെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്.

ഒന്നിലധികം വിദ്യാർഥിനികൾ സ്കൂൾ അധികൃതരോട് പരാതി പറയുകയും പോക്സോ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തതിനെത്തുടർന്ന് പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു വിദ്യാർഥിനിയുടെ മൊഴിയിലാണ് ഇപ്പോൾ പുതിയ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ മഞ്ചേരി കോടതിയിൽനിന്ന് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി വീണ്ടും കോടതിയിൽ ഹാജരാക്കുകയും ചെയ്തത്.

സ്കൂൾ അധികൃതരോടാണ് പീഡന വിവരം കുട്ടി ആദ്യം പറഞ്ഞത്. പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. ഫുട്ബാൾ പരിശീലകനായ പ്രതിക്കെതിരെ മൊഴി കൊടുക്കുന്നതിൽനിന്ന് പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ബന്ധുക്കളിൽ ചിലർ ശ്രമിച്ചതായും പരാതിയുണ്ട്. ഫുട്ബാൾ പരിശീലന കേന്ദ്രം നടത്തുന്ന പ്രതി കൂടുതലായും പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.

സ്കൂ​ൾ കൗ​ൺ​സി​ല​ർ​ക്കുനേ​രെ അ​സ​ഭ്യ​വ​ർ​ഷ​വും വ​ധ​ഭീ​ഷ​ണി​യും; നാ​ലു​പേ​ർ​ക്കെ​തി​രെ കേ​സ്

പെ​രു​മ്പ​ട​പ്പ്: ഫു​ട്ബാ​ൾ പ​രി​ശീ​ല​ക​ൻ മാ​റ​ഞ്ചേ​രി പു​ത്ത​ൻ​പു​ര​യി​ൽ നി​ബ്രാ​സ് പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തോ​ടെ സ്കൂ​ൾ കൗ​ൺ​സി​ല​ർ​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷ​വും വ​ധ​ഭീ​ഷ​ണി​യും. സ്കൂ​ൾ കൗ​ൺ​സി​ല​ർ​മാ​രു​ടെ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സൈ​ക്കോ സോ​ഷ്യ​ൽ കൗ​ൺ​സി​ല​റു​മാ​യ ധ​ന്യ ആ​ബി​ദി​ന് നേ​ര​യാ​ണ് മാ​റ​ഞ്ചേ​രി സ്കൂ​ളി​ൽ എ​ത്തി ഒ​രു​സം​ഘം വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. പെ​ട്രോ​ൾ ഒ​ഴി​ച്ചു ക​ത്തി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. പ​രാ​തി​യി​ൽ അ​മീ​ൻ, സ​ക്കീ​ർ, ഇ​സ്മാ​യി​ൽ മാ​റ​ഞ്ചേ​രി, ഷെ​ക്കീ​ർ എ​ന്നി​വ​രു​ടെ പേ​രി​ൽ പെ​രു​മ്പ​ട​പ്പ് പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​ണ്ടാ​ല​റി​യാ​വു​ന്ന കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ കേ​സു​ണ്ടാ​വും. ഇ​സ്മാ​യി​ൽ മാ​റ​ഞ്ചേ​രി അ​റ​സ്റ്റി​ലാ​യ ഫു​ട്ബാ​ൾ പ​രി​ശീ​ല​ക​ൻ നി​ബ്രാ​സി​ന്റെ ബ​ന്ധു​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football coachMalappuram NewsPOCSO CaseCrime
News Summary - Football coach arrested in Perumpadappu POCSO case
Next Story