സ്വകാര്യ ഭാഗങ്ങളിൽ മർദ്ദനം, വധ ഭീഷണി; നിര്‍മ്മാതാവിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി
text_fieldsനിര്‍മ്മാതാവ് ഗൗരംഗ് ദോഷിക്കെതിരെ കുടുതൽ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി ഫ്ളോറ സൈനി. മീടൂവിന്റെ ഭാഗമായി ഗൗരംഗ് ദോഷിക്കെതിരെ ഫ്‌ളോറ നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തേ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. നിർമാതാവുമായി ബന്ധമുണ്ടായിരുന്ന കാലത്ത് നേരിടേണ്ടി വന്ന പീഢനങ്ങളേക്കുറിച്ചും അന്ന് അയാള്‍ നടത്തിയ വധ ഭീഷണിയെക്കുറിച്ചുമാണ് ഫ്‌ളോറ സൈനി പറഞ്ഞിരുന്നത്. ഇപ്പോഴിതാ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വീണ്ടും ഫ്‌ളോറ എത്തിയിരിക്കുകയാണ്.
തന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഗൗരംഗ് ദോഷി മര്‍ദിച്ചിരുന്നുവെന്നാണ് ഫ്‌ളോറ വെളിപ്പെടുത്തുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയിലൂടെയാണ് താരം താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് വിവരിച്ചത്. ഗൗരംഗ് ദോഷിയുമായുള്ള ബന്ധം ആരംഭിച്ച് ഏറെ വൈകും മുമ്പേ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. മറ്റാരുമായി സംസാരിക്കാന്‍ പോലും അനുമതിയുണ്ടായിരുന്നില്ല. 'ഞാന്‍ അന്ന് പ്രണയത്തിലായിരുന്നു. അയാളാകട്ടെ പ്രസിദ്ധനായ നിര്‍മാതാവും. വൈകാതെ കാര്യങ്ങള്‍ മാറി മറിഞ്ഞു. അയാള്‍ എന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മര്‍ദിച്ചു. എന്റെ ഫോണ്‍ കൈവശപ്പെടുത്തുകയും ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. 14 മാസത്തോളം ആരുമായി സംസാരിക്കാന്‍ പോലും അയാള്‍ എന്നെ അനുവദിച്ചില്ല.
‘ഒരു ദിവസം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തന്റെ വയറ്റില്‍ ഇടിക്കുകയും ചെയ്തു. അന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞത്. മാസങ്ങള്‍ക്ക് ശേഷമാണ് തനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനായത്’-ഫ്ലോറ കുറിച്ചു.
ഗൗരംഗ് ദോഷി
അഭിനയത്തിലേക്ക് തിരിച്ചെത്താന്‍ പിന്നെയും സമയമെടുത്തു. എങ്കിലും താന്‍ ഇന്ന് സന്തോഷവതിയാണ്. പുതിയൊരു പ്രണയവും തനിക്കുന്നുണ്ട് എന്നാണ് ഫ്‌ളോറ ഹ്യൂമന്‍സ് ഓഫ് ബോംബെയോട് പറയുന്നത്. സ്ത്രീ, ബീഗം ജാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് ഫ്‌ളോറ സൈനി. ശ്രദ്ധ വാള്‍ക്കര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതുമായ സംഭവത്തെയാണ് ഫ്‌ളോറ തന്റെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുന്നത്. ഗൗരംഗ് ദോഷിക്കെതിരെ പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തന്നെ ഇടപെട്ട് പരാതി പിന്‍വലിപ്പിക്കുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

