നാടൻ തോക്കും ചാരായവുമായി അഞ്ചുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
പാലോട്: വനമേഖലയിൽ നിന്ന് ചാരായം കടത്താൻ ശ്രമിച്ച സംഘം നാടൻ തോക്കുമായി പിടിയിൽ. ബ്രൈമൂർ ഇടിഞ്ഞാർ വനമേഖലയിൽ നിന്ന് 10 ലിറ്റർ ചാരായവും നാടൻ തോക്കുമായി അഞ്ചുപേരാണ് പാലോട് പൊലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
ഭരതന്നൂർ തഴമ്പന്നൂർ കരിക്കകം ദീപു നിവാസിൽ ദീപു (40), വാമനപുരം കരിവേലി എസ്.കെ ഭവനിൽ ഷാജി (51), പാലോട് കള്ളിപ്പാറ കൃഷ്ണ വിലാസം വീട്ടിൽ വിഷ്ണു (33), ഭരതന്നൂർ ഷാജി നിവാസിൽ അരുൺ (44), ഭരതന്നൂർ തഴമ്പന്നൂർ കരിക്കകം നിഖിൽ ഭവനിൽ നിഖിൽ രാജ് (34)എന്നിവരാണ് അറസ്റ്റിലായത്. പാലോട് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ അറസ്സറ്റിലായത്.
നാടൻ ചാരായം കടത്തുന്നതിന് സുരക്ഷക്കു വേണ്ടിയാണ് പ്രതികൾ തോക്ക് ഉപയോഗിച്ചിരുന്നത്. തോക്കിന്റെ ലൈസൻസിനെ കുറിച്ചും നാടൻ ചാരായത്തിന്റെ ഉറവിടത്തെകുറിച്ചും പാലോട് പൊലീസ് അന്വേഷിച്ചുവരുന്നതായി ഇൻസ്പെക്ടർ ഷാജിമോൻ അറിയിച്ചു.