Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹോ​ട്ട​ൽ ഉ​ട​മ​യെ...

ഹോ​ട്ട​ൽ ഉ​ട​മ​യെ ആ​ക്ര​മി​ച്ച്​ ക​ട ത​ല്ലി​ത്ത​ക​ർ​ത്ത കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
muhammad shibin
cancel
camera_alt

മു​ഹ​മ്മ​ദ്​ ഷി​ബി​ൻ, ര​ജി​ൻ കൃ​ഷ്ണ​ൻ, നി​ഥി​ൻ, വി​ജ​യ് വി​വേ​ക്

മ​ല​പ്പു​റം: മേ​ൽ​മു​റി കൊ​ളാ​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക്​ അ​തി​ക്ര​മി​ച്ച്​ ക​യ​റി ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ഹോ​ട്ട​ലു​ട​മ​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഷ​ഫീ​ഖി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച്​ പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്​​ത കേ​സി​ൽ അ​ഞ്ചു​പേ​രെ മ​ല​പ്പു​റം പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഇ​രു​മ്പു​ഴി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ്​ ഷി​ബി​ൻ (24), ര​ജി​ൻ കൃ​ഷ്ണ​ൻ (27), നി​ഥി​ൻ (27), മ​ല​പ്പു​റം കു​​ന്നു​മ്മ​ൽ സ്വ​ദേ​ശി​ക​ളാ​യ വി​വേ​ക് (25), വി​ജ​യ് (24) എ​ന്നി​വ​രെ​യാ​ണ്​ മ​ല​പ്പു​റം ​പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ജോ​ബി തോ​മ​സും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 15നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ൻ വി​രോ​ധം​വെ​ച്ച്​ മാ​രാ​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി പ്ര​തി​ക​ൾ ഹോ​ട്ട​ലു​ട​മ​യെ മ​ർ​ദി​ച്ച് ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ത്തെ​ന്നാ​യി​രു​ന്നു പ​രാ​തി. പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത പൊ​ലീ​സ്​ സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ വി. ​അ​മീ​റ​ലി, എം.​കെ. ഇ​ന്ദി​ര മ​ണി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ ഷി​ൻ​സ്​ ആ​ന്‍റ​ണി, പി. ​ശി​ഹാ​ബ്, ഹാ​രി​സ്​ ആ​ലും​ത​റ​യി​ൽ, സി.​പി.​ഒ ഷ​ഹേ​ക്ക്​ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. കേ​സി​ലെ മ​റ്റ്​ പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack caseHotel Owner
News Summary - Five people have been arrested in connection with the alleged attack on a hotel owner
Next Story