കോഴിക്കോട് നഗരത്തിൽ അഞ്ചംഗ പെൺവാണിഭ സംഘം അറസ്റ്റിൽ
text_fieldsrepresentational image
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയതിന് അഞ്ചംഗ സംഘം അറസ്റ്റിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേരടങ്ങുന്ന സംഘത്തെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ. നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്രാജ് (42), ഏജൻറായി പ്രവർത്തിക്കുന്ന മഞ്ചേരി സ്വദേശി സീനത്ത് (51), ഇടപാടുകാരായ രാമനാട്ടുകര സ്വദേശി അൻവർ (23), താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ (32) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. മറ്റു രണ്ടുപേർ ഇരകളാണെന്നാണ് പൊലീസ് പറയുന്നത്.
തൊണ്ടയാട് ബൈപ്പാസിൽനിന്ന് കോട്ടൂളിയിലേക്കുള്ള ഇടറോഡിലെ മുതരക്കാല വയലിലെ ഇരുനിലവീട് വാടകക്കെടുത്ത് മൂന്നുമാസമായി സംഘം പ്രവർത്തിച്ചുവരുകയാെണന്ന് പൊലീസ് പറഞ്ഞു. നസീറാണ് വീട് വാടകക്കെടുത്തത്. വീട്ടിലേക്ക് ബൈക്കുകളും കാറുകളും വന്നുപോകുന്നത് പതിവായതോെട സംശയം തോന്നിയ നാട്ടുകാരിൽ ചിലർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നിരീക്ഷണത്തിനൊടുവിൽ വെള്ളിയാഴ്ച വൈകീട്ടോടെ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ. ബെന്നിലാലു, എസ്.ഐ ജോബി എന്നിവരുടെ നേതൃത്വത്തിൽ ഇവിെട പരിശോധന നടത്തി സംഘത്തെ പിടികൂടുകയായിരുന്നു.ഇവിടെനിന്ന് ഒരു കാറും രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം പൊലീസ് പരിശോധിച്ചുവരുകയാണ്. അടുത്തിടെ നഗര പരിധിയിൽ ചേവരമ്പലം, പുതിയറ ഭാഗങ്ങളിൽനിന്ന് പെൺവാണിഭ സംഘങ്ങൾ പൊലീസ് പിടിയിലായിരുന്നു.