വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽപന; അഞ്ചുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ആലപ്പുഴ: വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവന്ന അഞ്ച് പേർ പിടിയിൽ. ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിൽ കാദർ പറമ്പിൽ ഫിറോസ് (38) , ആറാട്ടുവഴി കനാൽ വാർഡ് പുതുവൽ പുരയിടം സിദ്ദിഖ്(32), പുന്നപ്ര തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആലുംമൂട് അനീഷ്, തിരുവമ്പാടിയിൽ വട്ടയാൽ വാർഡിൽ അഷ്കർ കോട്ടേജിൽ മുഹമ്മദ് അഷ്കർ(38), ആലശ്ശേരി വാർഡിൽ പുത്തൻപുരയിൽ സനീഷ് ബഷീർ റാവുത്തർ (45) എന്നിവരെയാണ് രണ്ടര കിലോഗ്രാം കഞ്ചാവുമായി ആലപ്പുഴ ഇരുമ്പു പാലത്തിന് സമീപത്തു നിന്നും സൗത്ത് പൊലീസ് പിടികൂടിയത്.
ആലപ്പുഴ ബീച്ച്, പുന്നമട ഫിനിഷിംഗ് പോയന്‍റ് എന്നീ ഭാഗങ്ങളിൽ കഞ്ചാവ് ചെറിയ പാക്കറ്റുകൾ ആക്കിയാണ് ഇവർ വിൽപ്പന നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവിനോടൊപ്പം പായ്ക്ക് ചെയ്യുന്നതിനുള്ള ചെറിയ പ്ലാസ്റ്റിക്ക് കവറുകൾ, തൂക്കുന്നതിനുള്ള ഇലക്ട്രോണിക്ക് വെയിംഗ് മെഷീനും എന്നിവയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

