വീട്ടിലെ അടുക്കളയിൽനിന്ന് അഞ്ചരക്കിലോ ചന്ദനച്ചീളുകൾ പിടികൂടി
text_fieldsകാഞ്ഞങ്ങാട്: വീട്ടിലെ അടുക്കളയിൽ ഒളിപ്പിച്ച നിലയിൽ അഞ്ചരക്കിലോ ചന്ദനച്ചീളുകൾ വനപാലകർ പിടികൂടി. ബിരിക്കുളം നെല്ലിയറയിലെ കെ. കരുണാകരന്റെ വീട്ടിൽനിന്നാണ് ചന്ദനം പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് പിടിച്ചത്. പ്രതിയെ പിടികൂടാനായില്ലെന്നും അന്വേഷണം നടക്കുന്നതായും കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. അഷ്റഫ് പറഞ്ഞു.
കരുണാകരൻ നേരത്തേയും ചന്ദനക്കേസിൽ പ്രതിയായിട്ടുണ്ടെന്ന് വനപാലകർ പറഞ്ഞു. ഉദ്യോഗസ്ഥരായ ബി.എസ്. വിനോദ് കുമാർ, മറുതോം സെക്ഷനിലെ വി.വി. പ്രകാശൻ, കെ. വിശാഖ്, ഡോണ കെ. അഗസ്ത്യൻ, കെ.വി. അരുൺ, ജി.എ. ജിതിൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

