വഴിത്തർക്കം: മത്സ്യത്തൊഴിലാളിയെയും കുടുംബത്തെയും വെട്ടിപ്പരിക്കേൽപിച്ചു
text_fieldsപ്രതി ആന്റണി
തോമസ്
ചേർത്തല: വഴിത്തർക്കത്തെ തുടർന്ന് മത്സ്യത്തൊഴിലാളിയെയും കുടുംബത്തെയും വെട്ടി പരിക്കേൽപിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18ാഠ വാർഡ് ജനക്ഷേമം തോട്ടുങ്കൽ വീട്ടിൽ റോയി പീറ്റർ (45), ഭാര്യ ലിജിമോൾ (44) (റോസി), മകൻ ആഷ്ബിൻ (17) എന്നിവർക്കാണ് വെട്ടേറ്റത്. പ്രതിയായ മാരാരിക്കുളം വടക്ക് 14ാം വാർഡിൽ ചാരാങ്കാട്ട് ആന്റണി തോമസിനെ (56), (മുക്കാശ്ശേരി ആന്റപ്പൻ) അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.ആന്റണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ നടവഴി സംബന്ധമായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.റോയി പീറ്ററിന്റെ തലക്കും മകന്റെ ഇടത്തെ കൈക്കുമാണ് വാക്കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ലിജിമോൾക്ക് മർദനവും ഏറ്റിട്ടുണ്ട്. മൂന്നുപേരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർത്തുങ്കൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

