Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഉന്നത സർക്കാർ...

ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ഒന്നാം പ്രതി പിടിയിൽ

text_fields
bookmark_border
ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ഒന്നാം പ്രതി പിടിയിൽ
cancel
camera_alt

അഭിലാഷ്

തി​രു​വ​ന​ന്ത​പു​രം: ഫേ​സ്​​ബു​ക്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ക​ര​സ്ഥ​മാ​ക്കി​യ ഉ​ന്ന​ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത​ശേ​ഷം വ്യാ​ജ ഫേ​സ്​​ബു​ക്ക് അ​ക്കൗ​ണ്ട് വ​ഴി പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം ചാ​ല വൃ​ന്ദാ​വ​ൻ ലെ​യി​നി​ൽ മു​റി​പ്പാ​ല​ത്ത​ടി വീ​ട്ടി​ൽ ജ​യ​കു​മാ​റി‍െൻറ മ​ക​ൻ അ​ഭി​ലാ​ഷി​നെ​യാ​ണ് (25) തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ന്നാം പ്ര​തി​യാ​യ അ​ഭി​ലാ​ഷ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മോ​ർ​ഫ് ചെ​യ്ത ഫോ​ട്ടോ ഇ​യാ​ളു​ടെ വ്യാ​ജ ഫേ​സ്​​ബു​ക്ക് അ​ക്കൗ​ണ്ടി​ലും ഫേ​സ്​​ബു​ക്കി​ലെ ത​ന്നെ പോ​ൺ പേ​ജു​ക​ളി​ലും പ്ര​ച​രി​പ്പി​ച്ചു. ഫേ​സ്​​ബു​ക്ക്, ഗൂ​ഗി​ൾ, ജി​യോ അ​ധി​കാ​രി​ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യു​ടെ മെ​യി​ൽ ഐ​ഡി, ഐ.​പി അ​ഡ്ര​സ്, മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യ​ത്.

പ്ര​തി ഉ​പ​യോ​ഗി​ച്ച ഡി​വൈ​സു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ഈ ​ചി​ത്രം ഷെ​യ​ർ ചെ​യ്ത് പ്ര​ച​രി​പ്പി​ക്കു​ക​യും അ​ശ്ലീ​ല ക​മ​ൻ​റു​ക​ൾ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത ര​ണ്ടാം പ്ര​തി കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി നെ​രോ​ത്ത് വീ​ട്ടി​ൽ കു​മാ​ര‍െൻറ മ​ക​ൻ ബാ​ബു​വി​നെ (42) കോ​ഴി​ക്കോ​ടു​നി​ന്ന്​ ജൂ​ലൈ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഐ​ജി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സി​റ്റി സൈ​ബ​ർ സ്റ്റേ​ഷ​ൻ ഡി​​വൈ.​എ​സ്.​പി ടി. ​ശ്യാം​ലാ​ലി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പ്ര​കാ​ശ് എ​സ്.​പി, എ​സ്.​ഐ മ​നു ആ​ർ.​ആ​ർ, പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​നീ​ഷ് വി.​എ​സ്, സ​മീ​ർ​ഖാ​ൻ എ.​എ​സ്, മി​നി. എ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:morphinggovernment official
News Summary - first accused arrested for morphing and circulating picture of top government official
Next Story