Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഛാത്ത് പൂജ കഴിഞ്ഞ്...

ഛാത്ത് പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ വെടിവെപ്പ്; രണ്ട് പേർ മരിച്ചു

text_fields
bookmark_border
Dead body
cancel
camera_alt

Representational Image

പാട്ന: ഛാത്ത് പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് സഹോദരങ്ങൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിഹാറിലെ ലഖിസരായി ജില്ലയിൽ ഇന്നലെ രാവിലെയാണ് സംഭവം. 36കാരനായ രാജാനന്ദൻ ഝായും സഹോദരൻ ചന്ദൻ കുമാറുമാണ് മരിച്ചത്.

പ്രണയബന്ധം തകർന്നതിനെ തുടർന്നുള്ള വിദ്വേഷമാണ് വെടിവെപ്പിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ലഖിസരായ് ജില്ലയിലെ കബയ്യ പൊലീസ് സ്റ്റേഷന്‍റെ പരിധിയിൽ വരുന്ന പഞ്ചാബി മൊഹല്ലയിലാണ് സംഭവം. പരിക്കേറ്റവർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്ന് പേരുടെ നില ഗുരുതരമായതിനാൽ സദർ ആശുപത്രിയിൽ നിന്ന് പി.എം.സി.എച്ച് പട്‌നയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FiringChhat Puja
News Summary - Firing on family returning from Chhat Puja; Two people died
Next Story