Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവ് കടത്ത് കേസിൽ...

കഞ്ചാവ് കടത്ത് കേസിൽ സിനിമ അസിസ്റ്റന്‍റ്​ കാമറമാൻ അറസ്റ്റിൽ

text_fields
bookmark_border
ashok-sumith
cancel
Listen to this Article

തിരൂർ (മലപ്പുറം): കഞ്ചാവ് കടത്തിയ കേസിൽ സിനിമ അസിസ്റ്റന്‍റ്​ കാമറമാനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയം ചിറവിള പുത്തൻവീട്ടിൽ അശോക് എന്ന സുമിത്തിനെയാണ് (22) അറസ്റ്റ് ചെയ്തത്. 2021 നവംബറിൽ തിരൂർ ആലിങ്ങലിൽ പൊലീസ് വാഹന പരിശോധനക്കിടെയാണ്​ കേസിനാസ്പദമായ സംഭവം.

പ്രതിയും സംഘവും കാറിൽ കാസർകോട്ടുനിന്ന്​ കൊല്ലത്തേക്ക് പോകുംവഴി ആലിങ്ങലിൽ വാഹനത്തിൽനിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതികളിൽ ഒരാളെ തിരൂർ പൊലീസ് കഴിഞ്ഞ മാർച്ചിൽ കൊല്ലത്തുനിന്ന്​ അറസ്റ്റ് ചെയ്തിരുന്നു. തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ പ്രമോദ്, രാജേഷ്, ജയപ്രകാശ്, സുമേഷ് എന്നിവരടങ്ങിയ അന്വേഷണസംഘം പ്രതിയെ തിരുവനന്തപുരം തമ്പാനൂരിൽനിന്നാണ്​ കസ്റ്റഡിയിലെടുത്തത്​.

സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും മുമ്പും നിരവധി തവണ കാസർകോട്ടുനിന്ന്​ എത്തിച്ച് കച്ചവടം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabissmuggling caseFilm assistant cameraman
News Summary - Film assistant cameraman arrested in cannabis smuggling case
Next Story