പെൺസുഹൃത്തുമായി വഴക്കിട്ടതിന് പിന്നാലെ മരണം; നോയ്ഡയിൽ നിയമ വിദ്യാർഥി ഫ്ലാറ്റിന്റെ ഏഴാംനിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹത
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയ്ഡയിൽ ഫ്ലാറ്റിന്റെ ഏഴാംനിലയിൽ നിന്ന് വീണ് നിയമവിദ്യാർഥി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്തിന്റെ ഫ്ലാറ്റിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ഗാസിയാബാദ് സ്വദേശി തപസ് ആണ് മരിച്ചത്. നോയിഡയിലെ സ്വകാര്യ സർവകലാശാലയിലെ എൽ.എൽ.ബി വിദ്യാർഥിയായിരുന്നു. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സംഭവനടന്ന ദിവസം പെൺസുഹൃത്തുമായി തപസ് വഴക്കിട്ടിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
പെൺസുഹൃത്തും പാർട്ടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. തപസും പെൺകുട്ടിയും ഒരേ കോളജിലാണ് പഠിക്കുന്നത്. എന്നാൽ വ്യത്യസ്ത സമുദായക്കാരാണ്.
തപസ് ഫ്ലാറ്റിന്റെ ഏഴാംനിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നോ എന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്. മരണത്തിൽ ദുരൂഹതയാരോപിച്ച് തപസിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്. ഏതാനും സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

