Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനഞ്ചുകാരിയെ സമപ്രായക്കാർ ചേർന്ന് പീഡിപ്പിച്ചു; പതിനാലുകാരൻ ദൃശ്യം ഫോണിൽ പകർത്തി

text_fields
bookmark_border
പ്രതികളായ ആൺകുട്ടികളെ ഹാജരാക്കാൻ സി.ഡബ്ല്യു.സി നിർദേശം
പതിനഞ്ചുകാരിയെ സമപ്രായക്കാർ ചേർന്ന് പീഡിപ്പിച്ചു; പതിനാലുകാരൻ ദൃശ്യം ഫോണിൽ പകർത്തി
cancel

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് പത്താം ക്ലാസ് വിദ്യാർഥിയായ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു. കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

പതിനഞ്ചും പതിനാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്നാണ് പെൺകുട്ടിയെ പിഡിപ്പിച്ചത്. പീഡനദൃശ്യം മറ്റൊരു പതിനാലുകാരൻ ഫോണിൽ പകർത്തിയതായും പെൺകുട്ടി പറഞ്ഞു. നല്ലളം സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുമ്പാണ് സംഭവം.

വിവരം അറിഞ്ഞ അധ്യാപകരും ബന്ധുക്കളും ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. നല്ലളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയരായ വിദ്യാർഥികളോട് ചൊവ്വാഴ്ച സി.ഡബ്ല്യു.സിക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fifteen-year-old girl raped by friends
Next Story