Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺവാണിഭം: 12 പ്രവാസികൾ അറസ്റ്റിൽ
text_fieldsbookmark_border
Representational Images
കുവൈത്ത് സിറ്റി: പെൺവാണിഭം നടത്തിയതിന് മഹ്ബൂളയിലും ഹവല്ലിയിലുമായി മൂന്ന് വ്യത്യസ്ത കേസുകളിലായി 12 പ്രവാസികൾ അറസ്റ്റിലായി. പൊതു ധാർമികതയെ തകർക്കുന്ന പ്രവർത്തനങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്റ്, പബ്ലിക് സദാചാര സംരക്ഷണ വകുപ്പ്, അൽ അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റും ഉൾപ്പെടുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ എന്നിവ പരിശോധനക്ക് നേതൃത്വം നൽകി. അറസ്റ്റിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പൊതു ധാർമികതക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

