Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവിനെ കൊലപ്പെടുത്തിയ കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ

text_fields
bookmark_border
പിതാവിനെ കൊലപ്പെടുത്തിയ കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ
cancel
camera_alt

ന​രേ​ന്ദ്ര പ്ര​സാ​ദ്

ആദൂർ: പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതിയെ നാലു വർഷത്തിനുശേഷം ആദൂർ പൊലീസ് പിടികൂടി. പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദിനെയാണ് ആദൂർ സബ് ഇൻസ്പെക്ടർ എം. സുജിലേഷും സംഘവും അറസ്റ്റുചെയ്തത്. 2022 ഏപ്രിൽ അഞ്ചിന് പുലർച്ചെ നാലോടെയാണ് കേസിനാസ്പദമായ സംഭവം. പാണ്ടി വെള്ളരിക്കയയിലെ വീട്ടിൽ 57കാരനായ ബാലകൃഷ്ണ നായിക്കിനെ മകൻ നരേന്ദ്ര പ്രസാദ് ക്രൂരമായി മർദിക്കുകയായിരുന്നു.

മർദനമേറ്റ ബാലകൃഷ്ണ നായിക്ക് മരിച്ചതിനെ തുടർന്ന് ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതി കഴിഞ്ഞദിവസം പാണ്ടി വെള്ളരിക്കയയിലെ തന്റെ താമസസ്ഥലത്തിനുസമീപം എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്നാണ് പ്രതിയെ പൊലീസ് സംഘം വലയിലാക്കിയത്. പ്രതിയെ കാസർകോട് ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Father's murder case: Absconding accused arrested
Next Story