Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപിതാവിനെ ശ്വാസം...

പിതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് തടവും പിഴയും

text_fields
bookmark_border
പിതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് തടവും പിഴയും
cancel

പന്തളം: പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് നാലുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തളം തെക്കേക്കര പെരുമ്പുളിക്കൽ സ്വദേശി മഹേന്ദ്രനെയാണ് (44) പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) നാലുവർഷത്തെ കഠിനതടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

പ്രായമായ രക്ഷകർത്താക്കളെ നിയമാനുസരണം സംരക്ഷിക്കാൻ ബാധ്യസ്ഥനായ മകൻ അച്ഛനെയും അമ്മയെയും ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് വീടിന് സമീപത്തെ സ്കൂളിന്‍റെ മുന്നിൽ ഇരിക്കുകയായിരുന്ന അച്ഛനെ മദ്യപിച്ചെത്തിയ പ്രതി റോഡിൽ വെച്ച് കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു എന്നതാണ് കേസ്. പന്തളം പൊലീസ് എസ്.ഐയായിരുന്ന കെ.ബി. അജി ആണ് പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. കേസിന്‍റെ വിചാരണ നടപടികളിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് പി.ആർ. അനിൽകുമാർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fatheraccusedmurderedsuffocationAttemptImprisonment and fine
News Summary - പിതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് തടവും പിഴയും
Next Story