മകളെ കൊന്ന്, മൃതദേഹത്തെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ
text_fieldsഭോപ്പാൽ: 14കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ക്രൂരമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഭജ്രംഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ജൽത ദോംഗർ നിവാസിയും പെൺകുട്ടിയുടെ പിതാവുമായ 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
മകളെ കാണാനില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് അയൽവാസികളെ ചേദ്യം ചെയ്യുന്നതിനിടെ പെൺകുട്ടിയെ അവസാനമായി പിതാവിന്‍റെ കൂടെയാണ് കണ്ടതെന്ന് വിവരം ലഭിച്ചു. ഇതേ തുടർന്ന് പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
രാത്രി 12 മണിയോടെ പെൺകുട്ടിയെ ദംദോലി വനത്തിൽ കൊണ്ടുപോയതായും പിഡനമായിരുന്നു ഉദ്ദേശമെന്നും പ്രതി പൊലീസിൽ മൊഴി നൽകി. ബന്ധുക്കളെ വിവരമറിയിക്കുമെന്ന് പെൺകുട്ടി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പിന്നീട് മൃതദേഹത്തെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുകയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. പ്രതിക്കെതിരെ പോക്സോ വകുപ്പിന് പുറമെ പീഡനത്തിനും കൊലപാതകത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

