Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാനസികാസ്വാസ്ഥ്യമുള്ള...

മാനസികാസ്വാസ്ഥ്യമുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു

text_fields
bookmark_border
sridhya and suresh
cancel
camera_altശൃദ്യ, സുരേഷ്

തൃശൂർ: ചേർപ്പ് വെങ്ങിണിശ്ശേരിയിൽ മാനസികാസ്വാസ്ഥ്യമുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു. ചേനം സ്വദേശി സുരേഷ് മകൾ ശൃദ്യയെ (18) ആണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം പിതാവ് സ്വയം വെട്ടിപരിക്കേൽപ്പിക്കുകയും ആത്മഹത്യക്കും ശ്രമിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

അച്ഛനും മകളും തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന് ശൃദ്യയെ മുറിയിൽ കയറ്റി വാതിൽ ചാരിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുരേഷ് സ്വയം വെട്ടി പരിക്കേൽപ്പിച്ചു. അമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്.

മത്സ്യ വില്പനക്കാരനായ സുരേഷിനു സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സുരേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
TAGS:Crime news Hacked to death murder 
News Summary - father hacked daughter to death
Next Story