Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

12കാരിയെ മദ്യം കുടിപ്പിച്ച പിതാവ് അറസ്റ്റിൽ

text_fields
bookmark_border
arrest, crime
cancel

കാസർകോട്: 12 വയസ്സുകാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച പിതാവ് അറസ്റ്റിൽ. അയ്യങ്കാവ് സ്വദേശിയെയാണ് രാജപുരം പൊലീസ് പിടികൂടിയത്. പെൺകുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടി ബോധരഹിതയായതോടെയാണ് സംഭവം അമ്മ അറിയുന്നത്. ഇവർ ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 77 പ്രകാരമാണ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Father arrested for making 12-year-old girl drink alcohol
Next Story