Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുടുംബസ്വ​ത്ത്​...

കുടുംബസ്വ​ത്ത്​ തർക്കം: ഗുണ്ടനേതാവിന്​ വെട്ടേറ്റു

text_fields
bookmark_border
Goons attack in pallippuram; shop owner was stabbed
cancel

ആ​ല​പ്പു​ഴ: ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഭീ​തി വി​ട്ടൊ​ഴി​യും​മു​മ്പ്​ ആ​ല​പ്പു​ഴ​യി​ൽ പ​ട്ടാ​പ്പ​ക​ൽ ഗു​ണ്ട​നേ​താ​വി​ന്​ വെ​ട്ടേ​റ്റു. കു​ടും​ബ​സ്വ​​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലെ ത​ർ​ക്ക​ത്തി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​ല​പ്പു​ഴ കു​ന്നും​പു​റം റോ​സ് മ​ഹ​ലി​ൽ സാ​ബി​റി​നാ​ണ്​ (42) വെ​ട്ടേ​റ്റ​ത്.

ത​ല​ക്ക്​ പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30ന്​ ​ആ​ല​പ്പു​ഴ വ​ട്ട​യാ​ലു​ള്ള കു​ടും​ബ​വീ​ട്ടി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. സ​ഹോ​ദ​ര​ന്മാ​രാ​യ മു​ഹ​മ്മ​ദ്​ ഹാ​രി​സ്, സ​ല​വ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ വെ​ട്ടി​യ​തെ​ന്ന്​ പ​റ​യു​ന്നു. ത​ല​ക്ക്​ അ​ടി​യേ​റ്റാ​ണ്​ പ​രി​ക്കേ​​റ്റ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. കു​ടും​ബ​സ്വ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തതുമായി ബന്ധപ്പെട്ട തർക്കമാണ്​ ആക്രമണത്തിൽ കലാശിച്ചത്​. സൗ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ന്​ പി​ന്നാ​ലെ പൊ​ലീ​സ്​ പ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന​തി​നി​ടെ തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്​ ന​ഗ​ര​വാ​സി​ക​​ളെ ഭീ​തി​യി​ലാ​ഴ്ത്തി. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ഡി​സം​ബ​ർ 20ന്​ ​ഗു​ണ്ട​സം​ഘം വീ​ടു​ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ കൈ​ത​ത്തി​ൽ നി​ക​ർ​ത്തി​ൽ വി​മ​ലി​ന് (32) വെ​ട്ടേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsgoons
News Summary - Family property dispute: Goon leader hacked
Next Story