Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വാ​വി​ന്‍റെ...

യു​വാ​വി​ന്‍റെ അ​പ​ക​ട​മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന്​ കു​ടും​ബം

text_fields
bookmark_border
യു​വാ​വി​ന്‍റെ അ​പ​ക​ട​മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന്​ കു​ടും​ബം
cancel

കോ​ട്ട​യം: യു​വാ​വി​ന്‍റെ അ​പ​ക​ട മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നും കേ​സ്​ തേ​ച്ചു​മാ​ച്ചു ക​ള​യാ​ൻ ആ​സൂ​ത്രി​ത ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നും കു​ടും​ബം. മു​ഖ്യ​മ​ന്ത്രി​ക്ക​ട​ക്കം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​വു​ന്നി​ല്ലെ​ന്ന്​ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക​ട​നാ​ട്​ കു​റു​മ​ണ്ണ്​ ക​ര​യി​ൽ ചാ​മ​ക്കാ​ലാ​യി​ൽ മ​ണി​ക്കു​ട്ട​ന്‍റെ മ​ര​ണ​ത്തി​ലാ​ണു പ​രാ​തി. ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മ​ണി​ക്കു​ട്ട​ന്‍റെ വ​സ്ത്ര​ങ്ങ​ൾ ആ​ശു​പ​ത്രി​ക്കാ​ർ ക​ത്തി​ച്ചു​ക​ള​ഞ്ഞ​താ​യും അ​വ​ർ ആ​രോ​പി​ച്ചു. മ​ണി​ക്കു​ട്ട​നും സു​ഹൃ​ത്ത്​ ആ​ന​ന്ദും ഒ​രു​മി​ച്ചു​പോ​കു​മ്പോ​ൾ ബൈ​ക്ക്​ മ​റി​ഞ്ഞ്​ അ​പ​ക​ട​മു​ണ്ടാ​യി എ​ന്നാ​ണു പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, രാ​ത്രി വി​വ​ര​മ​റി​ഞ്ഞ്​ എ​ത്തു​മ്പോ​ൾ ആ​ന​ന്ദ്​ ഉ​ണ്ടാ​യി​രു​ന്നി​ട​ത്തു​നി​ന്ന്​ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ മ​ണി​ക്കു​ട്ട​നും ബൈ​ക്കും കി​ട​ന്നി​രു​ന്ന​ത്.

റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​തു പോ​ലെ മ​ണി​ക്കു​ട്ട​ന്‍റെ ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു. ഹെ​ൽ​മ​റ്റ്​ തേ​ഞ്ഞു പൊ​ളി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. നെ​ഞ്ചി​ൽ ച​വി​ട്ടേ​റ്റ പാ​ടു​ണ്ടാ​യി​രു​ന്ന​താ​യി എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലി​ല്ല. എ​ല്ലാ വി​വ​ര​വും അ​റി​യു​ന്ന ആ​ന​ന്ദ്​ ഒ​ന്നും പ​റ​യു​ന്നി​ല്ല. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ പൊ​ലീ​സ്​ ത​യാ​റാ​വു​ന്നു​മി​ല്ല.

പെ​ൺ​സു​ഹൃ​ത്ത്​ ബൈ​ക്ക്​ വാ​ങ്ങു​ന്ന​തി​നാ​യി വ​ലി​യ​മ്മ​യു​ടെ ര​ണ്ട​ര പ​വ​ൻ മാ​ല മ​ണി​ക്കു​ട്ട​നു ന​ൽ​കി​യ​താ​യി പ​റ​യു​ന്നു​ണ്ട്. ഈ ​വി​വ​രം വീ​ട്ടി​ല​റി​ഞ്ഞ​തോ​ടെ പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​താ​യും പ​റ​യു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ്​ സ്വാ​ധീ​ന​മു​ള്ള​യാ​ൾ ആ​യ​തി​നാ​ൽ മ​ക​നെ അ​പ​ക​ട​പ്പെ​ടു​ത്തി​യ​താ​ണോ​യെ​ന്ന്​ സം​ശ​യ​മു​ണ്ടെ​ന്ന്​ പി​താ​വ്​ സി.​കെ. സാ​ബു​വും വൃ​ക്ക​രോ​ഗി​യാ​യ മാ​താ​വ്​ ബി​ന്ദു​വും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youthFamilymurderedaccidental death
News Summary - Family Alleges Young Man’s Accidental Death Was Murder
Next Story