Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എസ്.ഐ മുഖത്തടിച്ചു, ബൂട്ടുകൊണ്ട് കാല് ചവിട്ടിയൊടിച്ചു’; വർക്കലയിൽ 17കാരനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

text_fields
bookmark_border
ആളുമാറി കൊണ്ടുപോയതെന്നാണ് കുടുംബം പറയുന്നത്
Kerala police
cancel

തിരുവനന്തപുരം: 17കാരനെ പൊലീസ് ആളുമാറി ക്രൂരമായി മർദിച്ചെന്ന് കുടുംബത്തിന്റെ പരാതി. വര്‍ക്കല ഹോട്ടലില്‍ ജോലി ചെയുന്ന 17 വയസ്സുകാരനെ മര്‍ദിച്ചെന്നാണ് ആരോപണം. മറ്റൊരു പ്രതിയെ അന്വേഷിച്ചാണ് പൊലീസുകാർ എത്തിയതെന്നും പ്രതിയുടെ സഹായിയാണെന്ന് തെറ്റിദ്ധരിച്ച് തന്നെ കോണ്ടുപോകുകയാണ് ഉണ്ടായതെന്നുമാണ് 17കാരന്റെ മൊഴി. ഒരു തർക്ക കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചെത്തിയ പ്രതിയുമായി 17കാരൻ ഫോണിൽ ബന്ധപ്പെട്ടെന്ന സംശയത്തിലായിരുന്നു മർദനം.

പൊലീസ് വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് നന്നായി മർദിച്ചെന്നും ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചെന്നും പതിനേഴുകാരൻ വെളിപ്പെടുത്തി. ശരീരത്തില്‍ മുഴുവന്‍ മര്‍ദനമേറ്റതിന്റെ മുറിപ്പാടുകളുണ്ട്. ജീപ്പിൽ വെച്ച് എസ്‌.ഐ മുഖത്തടിച്ചെന്നും സ്റ്റേഷനിലെത്തിയപ്പോൾ രക്തം ഛർദിച്ചിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെ മുഴുവൻ വ്യാജകേസിൽ കുടുക്കുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി എന്നും 17കാരൻ പറയുന്നു. എന്നാൽ, പതിനേഴുകാരനെ മർദിച്ചിട്ടില്ലെന്നാണ് വർക്കല പൊലീസ് നൽകുന്ന വിശദീകരണം.

ക്രൂരമായ മർദിച്ചെന്നും ഗുരുതര പരിക്കാണ് ഏറ്റതെന്നും കുടുംബം ആരോപിക്കുന്നു. മർദനത്തിൽ കുട്ടിയുടെ കാൽ ഒടിഞ്ഞെന്നും കഴുത്തിന് സാരമായ പരുക്കുണ്ടെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. മറ്റൊരാൾ ചെയ്‌ത കുറ്റത്തിന് എന്തിനു തന്റെ മകനെ വേട്ടയാടുന്നെന്ന് മാതാവ് ചോദിച്ചു. വര്‍ക്കല എസ്.എച്ച്.ഒ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ വര്‍ക്കല ഡി.വൈ.എസ്.പിക്കും ബാലാവകാശ കമീഷനും കുട്ടിയുടെ മാതാവ് പരാതി നല്‍കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Family alleges brutal police assault on 17-year-old in Varkala
Next Story