വ്യാജ വിസ റാക്കറ്റ്: വിപുലമായ അന്വേഷണത്തിന് പൊലീസ്
text_fieldsനെടുമ്പാശ്ശേരി: വ്യാജ വിസ നൽകി മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് റൂറൽ ജില്ല ക്രൈംബ്രാഞ്ച് കണ്ടെത്തി. കഴിഞ്ഞ ദിവസം ഈ റാക്കറ്റുമായി ബന്ധപ്പെട്ട രണ്ടുപേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ പേരെക്കുറിച്ച് വിവരം ലഭിച്ചത്.
പാർട്ട് ടൈം ജോലിയും ബാക്കി സമയം വിവിധ കോഴ്സുകളിൽ പരിശീലനവും എന്ന് വിശ്വസിപ്പിച്ചാണ് പലരെയും കടത്തുന്നത്. ഇരകളെ കണ്ടെത്താൻ ഏജന്റുമാരുമുണ്ട്. എമിഗ്രേഷനുമായി ബന്ധമുള്ള ആരെങ്കിലും ഇവർക്ക് ഒത്താശ ചെയ്യുന്നുണ്ടോയെന്നതും അന്വേഷിക്കും.
ഇരകളെ കണ്ടെത്താൻ ഇവർ സമൂഹമാധ്യമങ്ങളിൽ സ്ത്രീകളുടെ പേജിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പരസ്യങ്ങളും നൽകുന്നുണ്ട്. വിമാന ടിക്കറ്റിനും പ്രാരംഭ നടപടികൾക്കുമെന്ന പേരിൽ നിശ്ചിത തുക വാങ്ങി ബാക്കി തുക വിദേശത്ത് ജോലിയിൽ പ്രവേശിച്ച ശേഷം മതിയെന്നാണ് പറയുക.
ഇവർ പിടിയിലായ വാർത്ത വന്നതോടെ കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

