Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നക്ക ലോട്ടറി; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
dileesh, mani
cancel
camera_alt

ദിലീഷ്, മണി

Listen to this Article

കൽപകഞ്ചേരി: വൈലത്തൂരിൽ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടുപേരെ കല്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പൊൻമുണ്ടം സ്വദേശി കൊണ്ടൻ കടവത്ത് ദിലീഷ് (36), ചെറിയമുണ്ടം സ്വദേശി പന്ത്രോളി മണി (45) എന്നിവരാണ് അറസ്റ്റിലായത്. വൈലത്തൂർ ഇറച്ചി മാർക്കറ്റിൽ നിന്നാണ് ദിലീഷിനെ പിടികൂടിയത്. വൈലത്തൂർ ഓട്ടോ സ്റ്റാൻഡിൽ നിന്നാണ് മണിയെ പിടികൂടിയത്.

താനൂർ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കൽപ്പകഞ്ചേരി എസ്.ഐ. കെ.വി. വിജിത്ത്, അഡീഷണൽ എസ്.ഐ. പി. ചന്ദ്രൻ, സി.പി.ഒമാരായ അഭിമന്യു, ഷെറിൻ, വിബിൻ, സബറുദ്ദീൻ, ജിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fake lottery: Two arrested
Next Story