Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൂ​ന്ന​ക്ക ലോ​ട്ട​റി...

മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം: മൂന്നുപേ​ർ പി​ടി​യി​ൽ

text_fields
bookmark_border
Fake Lottery Three arrested
cancel
camera_alt

പ്ര​മോ​ദ്, സു​ബ്ര​ഹ്മ​ണ്യ​ൻ, ഷാ​ജി

ക​ൽ​പ​ക​ഞ്ചേ​രി/ താ​നൂ​ർ: മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തി​യ മൂന്നുപേ​ർ പി​ടി​യി​ൽ. കു​റു​ക്കോ​ൾ കാ​ണി​യാ​ലി​ൽ പ്ര​മോ​ദ്, കോ​ഴി​ച്ചെ​ന പു​ളി​ക്ക​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രെ ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെയ്തു. ക​ൽ​പ​ക​ഞ്ചേ​രി സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മു​ണ്ടി​യ​ൻ ത​റ, കു​റു​ക്കോ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തി​വ​ന്നി​രു​ന്ന പ്ര​തി​ക​ളെ​ എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഷം​സാ​ദ്, പൊ​ലീ​സു​കാ​രാ​യ അ​ല​ക്സ്, ഷൈ​ലേ​ഷ്, റ​ജി​ത എ​ന്നി​വ​ർ ചേ​ർ​ന്നാണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

പ​രി​യാ​പു​രം ഓ​ല​പ്പീ​ടി​ക​യി​ൽ മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തു​ന്ന സ്ഥ​ല​ത്ത് താ​നൂ​ർ പൊ​ലീസ് നടത്തിയ റെയ്ഡിനിടെ പ​രി​യാ​പു​രം ഓ​ല​പ്പീ​ടി​ക സ്വ​ദേ​ശി മൂ​ത്തേ​ട​ത്തു​കാ​ട്ടി​ൽ ഷാ​ജി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു. ലോ​ട്ട​റി റെ​ഗു​ലേ​ഷ​ൻ ആ​ക്ട് പ്ര​കാ​രം പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തു. മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​ന് സ​ഹാ​യം ന​ൽ​കു​ന്ന ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ട്ട​റി ഏ​ജ​ൻ​സി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. താ​നൂ​ർ ഡി​വൈ.​എ​സ്.​പി മൂ​സ വ​ള്ളി​ക്കാ​ട‍െൻറ നേ​തൃ​ത്വ​ത്തി​ൽ താ​നൂ​ർ ഇ​ൻ​സ്പെ​ക്​​ട​ർ ജീ​വ​ൻ ജോ​ർ​ജ്, എ.​എ​സ്.​ഐ ജ​യ​കൃ​ഷ്ണ​ൻ, പ​ര​പ്പ​ന​ങ്ങാ​ടി ഇ​ൻ​സ്പെ​ക്ട​ർ ഹ​ണി കെ. ​ദാ​സ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ ആ​ൽ​ബി​ൻ, വി​പി​ൻ, ജി​നീ​ഷ്, സ​ബ​റു​ദ്ദീ​ൻ, അ​ഭി​മ​ന്യു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake lottery
News Summary - Fake Lottery: Three arrested
Next Story