മലയോര മേഖലയിൽ മൂന്നക്ക ലോട്ടറി വീണ്ടും സജീവം; കാളികാവിൽ ഒരാൾ പിടിയിൽ
text_fieldsഅനീഷ്
കാളികാവ്: മൂന്നക്ക ലോട്ടറി ചൂതാട്ടവുമായി കാളികാവിൽ ഒരാൾ പിടിയിലായി. ലോട്ടറിയുടെ മറവിൽ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയതിന് മഞ്ചേരി കിഴക്കേത്തലയിലെ മാടങ്കോട് അനീഷിനെയാണ് (26) കാളികാവ് പൊലീസ് പിടികൂടിയത്. കാളികാവ് പൂങ്ങോട്ടിലെ ലോട്ടറി കടയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 10 രൂപ മുതൽ പ്രവചന സൗകര്യമുള്ളതിനാൽ മലയോരത്ത് നിരവധിയാളുകൾ ചൂതാട്ടക്കെണിയിൽ അകപ്പെട്ടിട്ടുണ്ട്.
കാളികാവ്, പൂക്കോട്ടുംപാടം, കരുവാരക്കുണ്ട്, തുവ്വൂർ തുടങ്ങിയ സ്ഥലങ്ങളിലും വ്യാപകമാണ്. ഓരോ പ്രദേശത്തുനിന്നും ലക്ഷങ്ങളുടെ ചൂതാട്ടം ദിവസവും നടക്കുന്നുണ്ട്.
കാളികാവ് എസ്.ഐ വി. ശശിധരൻ, സീനിയർ പൊലീസ് ഓഫിസർ കെ. സന്ധ്യ, സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ. രാഹുൽ, എം. സുമേഷ്, പി. പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പൂങ്ങോട്ടിൽ പരിശോധന നടത്തി ഇയാളെ പിടികൂടിയത്.