ഒറ്റനമ്പർ ലോട്ടറി നടത്തിപ്പുകാരന് അറസ്റ്റിൽ
text_fieldsനവാസ്
ഈരാറ്റുപേട്ട: അനധികൃതമായി ഒറ്റനമ്പര്‍-ഓണ്‍ലൈന്‍ ലോട്ടറി നടത്തിവന്ന ഈരാറ്റുപേട്ട നടയ്ക്കല്‍ വഞ്ചാങ്കല്‍ നവാസ് (36) അറസ്റ്റിൽ. ഇയാളെ റിമാൻഡ് ചെയ്തു. അനധികൃത ലോട്ടറി കച്ചവടകേന്ദ്രത്തിൽ പരിേശാധന നടത്തിയ പൊലീസ് ഇതിനായി ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.
സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ മറവില്‍ ഓണ്‍ലൈന്‍ ചൂതാട്ടവും ഒറ്റനമ്പര്‍ ലോട്ടറിയും നടക്കുന്നുവെന്ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
ജില്ല ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വ്യാജ ലോട്ടറി ഇടപാടുകാരണം സര്‍ക്കാറിന് നികുതിയിനത്തില്‍ കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐമാരായ എം.എച്ച്. അനുരാജ്, സുരേഷ് കുമാര്‍, തോമസ് സേവ്യര്‍, എ.എസ്.ഐ വിനയരാജ്, സീനിയർ ഓഫിസര്‍മാരായ ജിനു കെ.ആര്, സജിമോന്‍ ഭാസ്കരന്, സിവില്‍ ഓഫിസര്‍ ശരത് കൃഷ്ണദേവ് എന്നിവർ നേതൃത്വം നൽകി.