കക്കയം വനമേഖലയോടുചേർന്ന പ്രദേശങ്ങളിൽ വ്യാജവാറ്റുസംഘം വിലസുന്നു
text_fieldsകക്കയം 27ാം മൈലിനടുത്ത് താമരശ്ശേരി എക്സൈസ്
റേഞ്ച് സംഘം നടത്തിയ
റെയ്ഡിൽ കണ്ടെത്തിയ
വാഷും വാറ്റുപകരണങ്ങളും
ബാലുശ്ശേരി: കക്കയം വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വ്യാജവാറ്റുസംഘം വിലസുന്നു. വനമേഖലയോട് ചേർന്ന പ്രദേശങ്ങളായ പേര്യമല, ചുരത്തോട്, കാവുംപുറം, 25-26ാം മൈലുകൾ, വില്ലംപാറ, വയലട തുടങ്ങിയ മലയോരഭാഗങ്ങളിലാണ് വ്യാജവാറ്റുസംഘം തമ്പടിച്ച് പ്രവർത്തിക്കുന്നത്. ഫോറസ്റ്റ്, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കെത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളാണിവ. വ്യാജവാറ്റ് നിർമാണത്തിനായുള്ള വസ്തുക്കൾ ചാക്കുകണക്കിന് തലച്ചുമടായി മുകളിലേക്കെത്തിക്കാൻ തൊഴിലാളികളുണ്ട്. പുകയില്ലാത്ത ഗ്യാസ് അടുപ്പുകളാണ് ഉപയോഗിക്കുന്നത്. ഗ്യാസ് സിലിണ്ടറുകൾ ബ്ലാക്കിൽ വാങ്ങുന്നതിനാൽ ഉടമയുടെ പേരുപോലും ലഭ്യമല്ല. വ്യാജചാരായം ജില്ലയുടെ പലഭാഗങ്ങളിലേക്കും ഇവിടെ നിന്നും എത്തിക്കുന്നുണ്ട്.
കാന്തലാട് വില്ലേജിലെ 27ാം മൈലിൽ താമരശ്ശേരി എക്സൈസ് റേഞ്ച് പാർട്ടി കഴിഞ്ഞദിവസം നടത്തിയ റെയ്ഡിൽ 1000 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഗ്യാസ് സിലിണ്ടറും കണ്ടെടുത്തിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാർ, ഗാർഡുമാരായ ചന്ദ്രൻ കുഴിച്ചാൽ, കെ.കെ. ബിനീഷ് കുമാർ, ഡ്രൈവർ രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നാട്ടിൽ വ്യാജവാറ്റിനും ലഹരിക്കുമെതിരെ ജാഗ്രതാപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതിനെയെല്ലാം മറികടന്നാണ് വ്യാജവാറ്റുസംഘത്തിന്റെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

