Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുക്കുപണ്ടം പണയംവെച്ച്...

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവാവ് പിടിയിൽ

text_fields
bookmark_border
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവാവ് പിടിയിൽ
cancel

കടുത്തുരുത്തി: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. ഈരാറ്റുപേട്ട അരുവിത്തുറ ചിറപ്പാറ കോളനി ഭാഗത്ത് തൈക്കാവിൽ വീട്ടിൽ അദ്വാനി എന്ന സബീറാണ് (35) അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ മാസം കടുത്തുരുത്തി മുട്ടുചിറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയംവെച്ചത്.

കട ഉടമ പിന്നീട് പരിശോധിച്ചപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. അപ്പോഴേക്കും ഇയാൾ ഒളിവിൽ പോയിരുന്നു. ഇയാൾക്ക് ഈരാറ്റുപേട്ട, പള്ളിക്കത്തോട്, പൊൻകുന്നം, ആലപ്പുഴ, പീരുമേട്, തൊടുപുഴ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളുണ്ട്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ എസ്.കെ. സജിമോൻ, എ.എസ്.ഐ റെജിമോൻ, സി.പി.ഒമാരായ പ്രവീൺകുമാര്‍, അനൂപ് അപ്പുക്കുട്ടൻ, ബിനോയ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
TAGS:kottayamfake gold
News Summary - fake gold: Young man arrested
Next Story