മുക്കുപണ്ടം പണയം െവച്ച് ഏഴുലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
text_fieldsതൊടുപുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംെവച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. ഇടവെട്ടി കോയിക്കൽ റെജിമോനാണ് (46) തൊടുപുഴ പൊലീസിന്‍റെ പിടിയിലായത്.തൊടുപുഴയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പലതവണകളായി ആഭരണങ്ങൾ പണയം െവച്ച് 7,69,000 രൂപയോളമാണ് ഇയാൾ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
മാസങ്ങൾ കഴിഞ്ഞിട്ടും പലിശയടക്കുകയോ ആഭരണങ്ങൾ തിരികെയെടുക്കുകയോ ചെയ്യാത്തതിനെ തുടർന്ന് സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് പണമിടപാട് സ്ഥാപനത്തിന് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് ഇവർ തൊടുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ പണയം െവച്ച സ്വർണം പൂശിയ ആഭരണങ്ങൾ ഒറ്റനോട്ടത്തിലോ ഉരച്ച് നോക്കിയാലോ മുക്കുപണ്ടമാണെന്ന് കണ്ടെത്താനാകില്ല.
മുക്കുപണ്ടങ്ങൾ കണ്ടെത്തുന്ന ഉപകരണം ഇല്ലാത്ത ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കോതമംഗലത്ത് അടുത്തിടെ മുക്കുപണ്ട തട്ടിപ്പിൽ പൊലീസ് പിടിയിലായ ബോബൻ ഫിലിപ്പ് എന്നയാളാണ് തനിക്ക് ആഭരണം നൽകുന്നതെന്ന് റെജിമോൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് എസ്.ഐ അജയകുമാർ പറഞ്ഞു. തൊടുപുഴയിലെ മറ്റ് ചില പണമിട് സ്ഥാപനങ്ങളിലും ഇത്തരത്തിൽ മുക്കുപണ്ടം പണയം െവച്ചിട്ടുണ്ടെന്ന് ഇയാൾ പൊലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധു ബാബു, സി.ഐ വി.സി. വിഷ്ണുകുമാർ, എസ്.ഐ അജയകുമാർ, മധുസൂദനൻ, എ.എസ്.ഐ നജീബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.