Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2023 5:34 AM GMT Updated On
date_range 5 March 2023 5:34 AM GMTമുക്കുപണ്ടം നൽകി തട്ടിപ്പ്; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ
text_fieldsbookmark_border
കോതമംഗലം: സ്വർണാഭരണങ്ങൾ മാറ്റിയെടുക്കാനെന്ന വ്യാജേന മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്തിയ ഉത്തർപ്രദേശ് സ്വദേശി നിമീഷ് കുമാർ വർമയെ (31) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം-മൂവാറ്റുപുഴ റോഡിലുള്ള ജ്വല്ലറിയിലാണ് തട്ടിപ്പ് നടത്തിയത്.
രണ്ട് വള സ്വർണമാണെന്ന് ജീവനക്കാരെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. ഇയാളുടെ കൂടെ മറ്റ് ആളുകൾ ഉണ്ടോയെന്നും വേറെ സ്ഥലങ്ങളിൽ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story