Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവ്യാജ സ്വർണം കാണിച്ച്...

വ്യാജ സ്വർണം കാണിച്ച് പണം തട്ടാൻ ആസൂത്രണം; കാഞ്ഞാണിയിൽ ആറംഗ സംഘം അറസ്റ്റിൽ

text_fields
bookmark_border
വ്യാജ സ്വർണം കാണിച്ച് പണം തട്ടാൻ ആസൂത്രണം; കാഞ്ഞാണിയിൽ ആറംഗ സംഘം അറസ്റ്റിൽ
cancel
camera_alt

മുബാറക്ക്, അഖിൽ, ജീവൻ, വിഷ്ണു, വിഷ്ണു, ഷായിർ

അന്തിക്കാട്: വ്യാജ സ്വർണം കൈവശംവെച്ച് പണം തട്ടാൻ ആസൂത്രണം നടത്തുന്നതിനിടെ ഹൈവേ കൊള്ളക്കേസുകളിലെ പ്രതികളടക്കമുള്ള ആറംഗ സംഘത്തെ അന്തിക്കാട് പൊലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും അറസ്റ്റ് ചെയ്തു. തളിക്കുളം പണിക്കവീട്ടിൽ മുബാറക്ക് എന്ന മുബി (36), തളിക്കുളം അറക്കവീട്ടിൽ അഖിൽ (29), തളിക്കുളം അറയ്ക്കപറമ്പിൽ ജീവൻ (36), വാടാനപ്പള്ളി ഗണേശമംഗലം പുതുക്കാട് വിഷ്ണു (29), വാടാനപ്പള്ളി തൃത്തല്ലൂർ വന്നേരി വിഷ്ണു (30), തളിക്കുളം പണിക്കവീട്ടിൽ ഷായിർ (36) എന്നിവരാണ് അറസ്റ്റിലായത്.

കാഞ്ഞാണി സിൽവർ ബാറിൽ ഏതാനും പേർ കുറ്റകൃത്യം ചെയ്യാൻ ഒത്തുകൂടിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി പത്തോടെ ബാറിന് മുന്നിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിൽനിന്ന് മെറ്റൽ നിർമിതമായ മൂന്ന് വ്യാജ സ്വർണ ബിസ്കറ്റുകൾ പൊലീസ് പിടിച്ചെടുത്തു.

മുബാറക് വാടാനപ്പള്ളി, വലപ്പാട്, അന്തിക്കാട് പൊലീസ് സ്റ്റേഷൻ പരിധികളിലായി കവർച്ച, ഹൈവേ കൊള്ള എന്നിങ്ങനെ അഞ്ച് കേസുകളിലും രണ്ട് വധശ്രമക്കേസുകളിലും വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് അപകടമുണ്ടാക്കിയ രണ്ട് കേസിലും അടക്കം പത്ത് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അഖിൽ പാലക്കാട് മീനാക്ഷിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൈവേ കൊള്ളക്കേസിലെ പ്രതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake goldPlanningMoney LaunderingGangarrested
News Summary - Six-member gang arrested in Kanjani for planning to extort money by showing fake gold
Next Story